HOME
DETAILS
MAL
പ്രതിപക്ഷ പ്രതിഷേധം തള്ളി ചെയര്‍പേഴ്സണ്‍
backup
April 27 2017 | 23:04 PM
നിലമ്പൂര്‍: സ്പില്‍ ഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 30ന് മുന്‍പ് തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് വ്യാഴാഴ്ച അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്. ഇതുമായി ബന്ധപ്പെട്ട അജന്‍ഡ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ യോഗം നേരത്തേ പിരിഞ്ഞത്.
അല്ലാതെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നല്ല യോഗം നിര്‍ത്തിവച്ചതെന്നും അവര്‍ പറഞ്ഞു. എട്ട് കോടി രൂപയുടെ 190 പദ്ധതികള്‍ക്കാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നല്‍കിയത്. ഇത് കൗണ്‍സിലറുമായി ചേര്‍ന്ന് കൂടിയാലോചിച്ച് ചെലവഴിക്കുന്നത് സംബന്ധിച്ചുള്ള യോഗമാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വൈസ് ചെയര്‍മാന്റെ മുറിയില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു. റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."