വെയിലേറ്റിട്ടും ഉരുകുന്നില്ല; ഐസ്ക്രീം കമ്പനി ആരോഗ്യവകുപ്പ് പൂട്ടിച്ചു
കിഴിശ്ശേരി: വെയിലേറ്റിട്ടും ഉരുകാത്ത ഐസ്ക്രീം ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് കമ്പനി അടച്ചുപൂട്ടിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം കിഴിശ്ശേരിയിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ഐസ്ക്രീം വില്പനക്കെത്തിയ ഇതര സംസ്ഥാനക്കാരനില്‍ നിന്നു വാങ്ങിയ ഐസ് ക്രീം 30 മിനുട്ട് പിന്നിട്ടിട്ടും ഉരുകാത്തത് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ ഇദ്ദേഹത്തെ പിടികൂടി ചോദ്യം ചെയ്തു. സംസാരത്തില്‍ സംശയം തോന്നിയ കിഴിശ്ശേരി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പിനെ വിവരമറിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഐസ്ക്രീം വില്പനക്കാരനെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പുളിക്കല്‍ ഭാഗത്തുള്ള ഒരു കമ്പനിയില്‍ നിന്നാണ് ഐസ്ക്രീം നിര്‍മിക്കുന്നതെന്ന് മനസിലായി. തുടര്‍ന്ന് പൊലിസും ആരോഗ്യ വകുപ്പധികൃതരും സ്ഥാപനത്തില്‍ ചെന്ന് കമ്പനി അടച്ചുപൂട്ടി സീല്വയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."