കനത്ത മഴ തുടരുന്നു: ജില്ലയില്‍ വ്യാപക നാശം
അങ്ങാടിപ്പുറം: കനത്ത മഴയിലും കാറ്റിലും ജില്ലയിലുടനീളം വ്യാപക നഷ്ടം. ദിവസങ്ങളായി തുടരുന്ന കാലവര്‍ഷ കെടുതിയില്‍ പെട്ടാണ് ജില്ലയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടായത്. ശക്തമായ കാറ്റിലും, മഴയിലും അങ്ങാടിപ്പുറത്തും, കുറുവയിലും വീടുകള്‍ക്കു മീതെ മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു.
പരിയാപുരം കിഴക്കേ മുക്കിലെ തെക്കേമുറിയില്‍ ജോര്‍ജിന്റെയും, കുറുവ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് വാഴക്കോട് തലപ്പുള്ളി കാളിയുടെ വീടുമാണ് തകര്‍ന്നത്. അങ്ങാടിപ്പുറത്ത് ഇന്നലെയുണ്ടണ്ടായ കനത്ത മഴയില്‍ റബര്‍ മരം വീടിനു മുകളിലൂടെ കടപുഴകി വീണതോടെ വീട് ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച്ച രാത്രിയോടെയുണ്ടണ്ടായ കനത്ത കാറ്റിലാണ് കുറുവ വാഴക്കോട് സ്വദേശി കാളിയുടെ വീടും തകര്‍ന്നത്. തക്ക സമയത്ത് വീട്ടുകാര്‍ ഓടി പുറത്ത് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
കനത്ത കാറ്റിലും മഴയിലും പെട്ട് വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി വീണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുസ്്ലിയാരങ്ങാടിയിലെ മഠത്തില്‍ മുഹമ്മദ് മുസ്ിലിയാരുടെ വീട് തകര്‍ന്നു. പഞ്ചായത്തിലെ നിരവധി വീടുകളിലും ഇത്തരത്തില്‍ പുരയിടം, കൃഷി എന്നിവയ്ക്ക് നഷ്ടങ്ങളുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."