കളമശ്ശേരി പീഡനം: നാലു പേര്‍ക്ക് ജീവപര്യന്തം
കൊച്ചി: കളമശ്ശേരിയില്‍ തമിഴ്‌യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ ആദ്യ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 55,000 രൂപ പിഴയും വിധിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ നാല് വരെ പ്രതികളായ തൃക്കാക്കര പറക്കാട്ട് വീട്ടില്‍ അതുല്‍.പി.ദിവാകരന്‍ (22), ആലുവ എടത്തല കൊല്ലറ വീട്ടില്‍ അനീഷ് (22), ആലുവ മാഞ്ഞാലിമുക്ക് പാറയില്‍ വീട്ടില്‍ മനോജ് (21), തൃക്കാക്കര മുണ്ടക്കല്‍ വീട്ടില്‍ നിയാസ് (30) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.അഞ്ചാംപ്രതി തൃക്കാക്കര കങ്ങരിപ്പടിക്കര കുറുപ്പുശ്ശേരി വീട്ടില്‍ ബിനീഷ്(32), ഇയാളുടെ ഭാര്യയും ആറാം പ്രതിയുമായ ജാസ്മിന്‍ എന്നിവര്‍ക്ക് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. പ്രതികളില്‍ നിന്ന് ഈടാക്കുന്ന തുക ഇരയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സന്ധ്യ റാണി ഹാജരായി. ഒന്നുമുതല്‍ നാല് വരെ പ്രതികള്‍ക്കെതിരേ ഗൂഢാലോചന, കൂട്ടബലാത്സംഗം, കവര്‍ച്ചയ്ക്ക് വേണ്ടി മുറിവേല്‍പ്പിക്കുക,അന്യായമായി തടഞ്ഞുവയ്ക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനാണ് അഞ്ചാംപ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതിനും മോഷണവസ്തു കൈവശപ്പെടുത്തിയതിനുമാണ് ആറാംപ്രതി ജാസ്മിനെ ശിക്ഷിച്ചത്.
2015 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവംകളമശ്ശേരിയില്‍ നിന്നും തമിഴ് യുവതിയെയും പ്രായമായ മറ്റൊരു സ്ത്രീയെയും ഇടപ്പള്ളിയിലെ കാട് വെട്ടാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കളമശ്ശേരി സൈബര്‍ സിറ്റിക്കായി എടുത്തിട്ടുള്ള കാടുപിടിച്ച വിജനമായ സ്ഥലത്തെത്തിച്ച് അതുല്‍,അനീഷ്, മനോജ്, നിയാസ് എന്നിവര്‍ ചേര്‍ന്ന് പ്രായമായ സ്ത്രീയെ മര്‍ദ്ദിച്ചവശയാക്കിയശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നിരുന്നു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കളമശ്ശേരി പൊലിസാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."