ജനങ്ങള്‍ക്ക് മടുത്ത ഭരണത്തെ താഴെയിറക്കാന്‍ അവസരം പാഴാക്കരുത്: ഉമ്മന്‍ചാണ്ടി
പട്ടാമ്പി: നോട്ട്്‌നിരോധനവും ജി.എസ്.ടിയും കൊണ്ടുവന്ന അഞ്ച് വര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തെ ജനങ്ങള്‍ വെറുത്തെന്നും താഴെയിറക്കുന്നതിന് അവസരം പാഴാക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വിലകൂട്ടി. ലക്ഷകണക്കിന് ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയായ ഭരണമാണ് നരേന്ദ്രമോദി കൊണ്ടുവന്നത്. പിണറായി സര്‍ക്കാര്‍ കേരളത്തില്‍ എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് റേഷന്‍ സമ്പ്രദായം താളം തെറ്റിച്ചു. സൗജന്യ അരി കൊടുത്ത യു.ഡി.എഫ് ഗവണ്‍മെന്റ് നടപ്പാക്കിയ പദ്ധതികളും നിറുത്തലാക്കി.
വിലകയറ്റം ജനജീവിതത്തിന്റെ താളം തെറ്റിച്ചു. യു.ഡി.എഫ് പ്രചാരണയോഗങ്ങളിലെ തെരഞ്ഞെടുപ്പ് ആവേശം രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിയായുള്ള വരവും പുതിയ ഭരണമാറ്റത്തിന്റെ സന്ദേശമാണ് അറിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി തന്റെ പ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു. പട്ടാമ്പിയില്‍ നടന്ന യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്്് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍, മുന്‍ എം.എല്‍.എ സി.പി മുഹമ്മദ്, കെ.പി വാപ്പുട്ടി, നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."