അബൂദാബി എസ്‌കെഎസ്എസ്എഫ്, 'സമീക്ഷ' രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
അബൂദാബി: എസ്‌കെഎസ്എസ്എഫ് അബൂദാബി സ്റ്റേറ്റ് ഉപസമിതി 'സമീക്ഷ' നടത്തിയ രചന മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു.
നിഹാൽ പന്തല്ലൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം അബ്ദുല്ല ശർഖി താഴെക്കോടും സ്വാദിഖ്‌അലി ഒല്ലാശേരി മൂന്നാം സ്ഥാനവും നേടി.
'കൊറോണ കാലത്തെ നോമ്പനുഭവങ്ങൾ' എന്ന പേരില്‍ വിശുദ്ധ റമദാനിലെ നോമ്പനുഭവങ്ങൾ തയ്യാറാക്കാനായിരുന്നു രചനാ മത്സരം സംഘടിപ്പിച്ചത്.
നിബന്ധനകളേതുമില്ലാതെ ആർക്കും പങ്കെടുക്കാവുന്ന മത്സരമായിരുന്നുവെന്നതിനാല്‍ നിരവധി എന്‍ട്രികള്‍ ലഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ഇവ പരിശോധിക്കാന്‍ സമയമെടുത്തതു കൊണ്ടാണ് വിജയികളെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സംഘാടകര്‍ അറിയിച്ചു.
എല്ലാ സൃഷ്ടികളും ഏറെ ആസ്വാദ്യകരമായിരുന്നുവെന്ന് മത്സരം വിലയിരുത്തിയ അബ്ദുൽ ഹകീം റഹ് മാനി,സ്വാലിഹ് വാഫി എന്നിവര്‍ അഭിപ്രായപ്പെട്ടു.
വിജയികൾക്കെല്ലാം അഭിനന്ദങ്ങളറിയിക്കുന്നതായും കോവിഡ് സാഹചര്യം മാറിയാല്‍ പൊതുവേദിയില്‍ വെച്ച് സമ്മാനദാനം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."