മൂത്തേടത്ത് വീണ്ടും ആനകളുടെ പരാക്രമം; കൃഷി നശിപ്പിച്ചു
കരുളായി: മൂത്തേടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും ആനകളുടെ പരാക്രമം. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രിയാണ് ആനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
കല്‍ക്കുളം തീക്കടിയിലെ ചുണ്ട@പ്പറമ്പില്‍ ജയശ്രീയുടെ റബര്‍, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. പത്തോളം റബറിന്റെ തൊലി കൊമ്പുകൊ@ു കുത്തി നശിപ്പിച്ചു. ഇരുപതോളം തെങ്ങുകളുടം കുത്തിനശിപ്പിച്ചിട്ടുണ്ട്. ആറ് ആനകളടങ്ങിയ കൂട്ടമാണ് തോട്ടത്തിലിറങ്ങിയത്. രാത്രിയിറങ്ങിയ ആനക്കൂട്ടം പുലര്‍ച്ചെയാണ് തിരിച്ചു കാടുകയറിയത്.
കഴിഞ്ഞ ദിവസം കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആനകളെ ഓടിക്കുന്നതിനായി പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. ആളെ കൊന്നതെന്നു കരുതുന്ന ഒറ്റക്കൊമ്പന്‍ ശനിയാഴ്ച രാത്രിയിലും ചീനിക്കുന്ന്, ബാലങ്കുളം ഭാഗങ്ങളില്‍ ഭീതിപരത്തിയതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."