വന്യജീവി കള്ളക്കടത്ത്: ആമസോണ്‍, സ്നാപ്ഡീല്‍ അടക്കം പ്രമുഖ പോര്‍ട്ടലുകള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ കച്ചവട ഭീമന്മാര് അനധികൃത വന്യമൃഗ കച്ചവടത്തില്‍ ഏര്‍പ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍. ക്വിക്കര്‍, ഒ.എല്‍.എക്സ്, ഇ-ബേ, ആമസോണ്‍, യൂടൂബ് തുടങ്ങിയ കമ്പനികള്‍ക്കെതിരായാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
അപൂര്‍വ്വ മൃഗങ്ങളുടെ ഓണ്‍ലൈന്‍ കള്ളക്കടത്ത് തടയുന്നതിനായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദേവ് പറഞ്ഞു. ചില വെബ്സൈറ്റുകളില്‍ അപൂര്‍വ്വയിനത്തില്‍പ്പെട്ട മൃഗങ്ങളെയും അതിന്റെ ശരീര ഭാഗങ്ങളും വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ 106 വെബ്സൈറ്റുകളുടെ ലിസ്റ്റാണ് വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ പുറത്തിറക്കിയിരിക്കുന്നത്. ആലിബാബ, സ്നാപ്ഡീല്‍, പെറ്റ്സ്മാര്ട്ട് തുടങ്ങിയ പ്രമുഖ കമ്പനികളും ലിസ്റ്റിലുണ്ട്.
ഇങ്ങനെ കച്ചവടം നടക്കുന്നതായി കണ്ടാല്‍ ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റിന് വിവരം നല്‍കണം. വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ സൈബര്‍ ക്രൈം സ്പെഷ്യലിസ്റ്റുകളെ ഉപയോഗിച്ച് പ്രത്യേക സൈബര്‍ പട്രോളിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."