HOME
DETAILS
MAL
തെഹ്റാന് സഊദി എംബസി തീവയ്പ്പ്: പ്രതികളുടെ വിചാരണ നടപടികള്‍ ആരംഭിച്ചു
backup
July 18 2016 | 15:07 PM
റിയാദ്: മുതിര്‍ന്ന ശീഈ നേതാവിന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് അരങ്ങേറിയ സംഘര്‍ഷത്തില്‍ ഇറാനിലെ തെഹ്റാന് എംബസി ആക്രമണവുമായി ബന്ധപ്പെട്ട കുറ്റവാളികളുടെ വിചാരണ ആരംഭിച്ചു. ഫാര്‍സ് വാര്‍ത്താ ഏജന്‍സി തസ്നിം ആണ് ഇത് പുറത്തുവിട്ടത്. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ കടുത്ത നിര്‍ദേശത്തിനൊടുവിലാണ് വിചാരണ ആരംഭിച്ചത്.
സഊദി എംബസി ആക്രമിക്കുകയും എംബസി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ 9 പേരുടെ വിചാരണയാണ് ഇപ്പോള്‍ ആരംഭിച്ചത്. കുറ്റവാളികളായി മുദ്രകുത്തിയ മറ്റു 12 പേര് ആദ്യ സിറ്റിംഗില്നിന്നു വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."