ലോക്സഭാ തെരഞ്ഞെടുപ്പ്: അധിക ട്രെയിന്‍, ബസ് സര്‍വിസുകള്‍ നടത്തും
മംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗളൂരുവില്‍നിന്നു മംഗളൂരു വഴി കാര്‍വാറിലേക്ക് സ്പെഷല്‍ ട്രെയിന്‍ ഓടിക്കും. ദക്ഷിണ കന്നഡ ജില്ല ഉള്‍പ്പെടെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 18ന് വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം ഏര്പ്പെടുത്തുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം പ്രത്യേക ട്രെയിനും അധിക ബസ് സര്‍വിസുകളും ഏര്‍പ്പെടുത്തുന്നത്.
17ന് രാത്രി 10ന് യശ്വന്തപുര റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ 18ന് രാവിലെ എട്ടിന് മംഗളൂരുവിലും 10.18ന് ഉഡുപ്പിയിലും 10.50ന് കുന്ദാപുരയിലും ഉച്ചക്ക് 3.30നു കാര്‍വാറിലും എത്തിച്ചേരും.
വോട്ടെടുപ്പ് ദിവസം വൈകുന്നേരം ആറിന് ട്രെയിന്‍ നമ്പര്‍ (06558) കാര്‍വാറില്‍നിന്ന് പുറപ്പെട്ടു രാത്രി 8.50 നു കുന്ദാപുരയിലും 9.30ന് ഉഡുപ്പിയിലും രാത്രി 1.10ന് മംഗളൂരു ജങ്ഷനിലും 19ന് രാവിലെ 10.35ന് യശ്വന്തപുരയിലും എത്തിച്ചേരും.
ചിക്കബനവര്, നെലമംഗല, കുനിഗല്‍, ബി.ജി.നഗര്‍, ചെന്നരായപട്ടണ, ഹാസന്, സകലേഷ്പുര, സുബ്രഹ്മണ്യ റോഡ്, എദമംഗല, കബക്ക പുത്തൂര്‍, ബണ്ട്വാള്‍, മംഗളൂരു ജങ്ഷന്, സൂറത്കല്‍, മുല്‍കി, ഉഡുപ്പി, ബാര്‍കൂര്‍, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂര്, ഭട്കല്, മുരുഡേശ്വര്‍,ഹൊന്നവാര്‍,കുംത,ഗോകര്‍ണ റോഡ്,അങ്കോള എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഇതിനുപുറമെ ബംഗളൂരുവില്‍നിന്ന് കര്‍ണാടകയുടെ തീരദേശ മേഖലകളിലേക്ക് കെ.എസ്.ആര്.ടി സി ബസ് സര്‍വിസുകളുടെ എണ്ണം കൂട്ടാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."