HOME
DETAILS
MAL
കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
backup
July 30 2020 | 11:07 AM
ജിദ്ദ: മക്കയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മുണ്ടനൂര്‍ വാകേരി ഷബീര്‍ (36) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായി മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ഹൃദയാഘാതം മൂലമാണ് മരണം. സഊദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഫോക്കസ്, മക്ക ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. മക്ക സാഹിര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ നഴ്സ് ഷമീലയാണ് ഭാര്യ. പിതാവ്: അബ്ദുൽ റസാഖ്. മാതാവ്: ഖദീജ. സില്‍സില, ഷബീല എന്നിവര്‍ സഹോദരിമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."