HOME
DETAILS

കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള നിരോധിത മീന്‍പിടിത്തം വ്യാപകം

  
backup
April 14, 2019 | 7:46 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

വൈപ്പിന്‍: കൊച്ചി മുനമ്പം തീരങ്ങളില്‍ കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമാകുന്നതായി ആക്ഷേപമുയരുന്നു. കുളച്ചല്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇത്തരം നിരോധിത മീന്‍പിടിത്തം നടത്തുന്നത്.
മൂന്ന് ഫിഷിങ് ബോട്ടുകളും നാലു വള്ളങ്ങളും ഒരു സമയം ഇതിനായി ഉപയോഗിക്കുന്നതായി മത്സ്യരംഗത്തുള്ളവര്‍ പറയുന്നു. ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേറിയ പ്രകാശം പരത്തുന്ന ലൈറ്റ് കടലിലേക്ക് ഇറക്കി മീനുകളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. വലയില്‍ മീന്‍ കുടുങ്ങുന്നതോടെ ലൈറ്റ് ഓഫാക്കുകയും വല വലിച്ച് മീന്‍ പിടിക്കുകയും ചെയ്യുന്നു. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മത്സ്യങ്ങള്‍ മൊത്തം ഈ വലയ്ക്കുള്ളിലാകും. ഇങ്ങനെയുള്ള മീന്‍ പിടിത്തം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള മീന്‍ പിടിത്തം കടലിലുള്ള ചെറു മത്സ്യങ്ങളുംവലയില്‍ പെട്ടുപോകുന്നതോടെ മത്സ്യക്ഷാമത്തിനും കാരണമാക്കുന്നു. കരയില്‍ നിന്നും 25 ഫാതം വരുന്നയിടങ്ങളിലാണ് ഇത്തരമ മീന്‍പിടിത്തം നടക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ആദ്യം മംഗലാപുരം ഭാഗത്തായിരുന്നു ഇത്തരം മീന്‍ പിടിത്തം ആരംഭിച്ചതെങ്കിലും സാവധാനം കേരള തീരത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഇവര്‍ ഉപയോഗിക്കുന്ന ലൈറ്റുകളും വലയും തീരം കാണുകയില്ല. പിടിക്കുന്ന മത്സ്യവുമായി തീരത്തേക്ക് വരുന്ന ബോട്ടുകള്‍ ഈ ഉപകരണങ്ങള്‍ കടലിലുള്ള മറ്റു ബോട്ടുകളില്‍ സൂക്ഷിക്കുകയാണ് പതിവ്. കരക്കെത്തിയാല്‍ മാത്രമേ അധികൃതര്‍ക്ക് ഇവ പിടികൂടാനാവൂ.
ഇത്തരം മത്സ്യബന്ധനം കടലില്‍ മീന്‍ ക്ഷാമമുണ്ടാക്കിയിരിക്കുകയാണെന്ന് മത്സ്യരംഗത്തുള്ളവര്‍ പറഞ്ഞു. ഏകദേശം മൂന്നു മാസമായി വള്ളങ്ങള്‍ക്ക് പണിയില്ല. ബോട്ടുകളും ആ അവസ്ഥയില്‍ തന്നെയാണ്. ലോണെടുത്ത് ബോട്ടുണ്ടാക്കുന്നവരും പണിയെടുക്കുന്ന തൊഴിലാളികളും കടം തീര്‍ക്കാനാവാതെ നട്ടം തിരിയുകയാണ്.ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ നിന്ന് മാറി ബോട്ടുകള്‍ തീരക്കടിലിലേക്ക് വന്ന് നടത്തുന്ന മല്‍സ്യബന്ധനം പരമ്പരാഗത വള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തുന്നവരുടെ ഉപജീവനം മുടക്കുന്നരീതിയിലേക്ക് എത്തുന്നത് തടയുകയും അശാസ്ത്രീയ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ കാര്‍ഗോയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 15 വര്‍ഷം തടവും നാടുകടത്തലും

bahrain
  •  21 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി; നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

ശക്തമായ മഴ തുടരും; നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

latest
  •  21 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ ഇടിവ്; 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി, പുതുക്കിയ നിരക്കുകൾ അറിയാം

uae
  •  21 days ago
No Image

ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ 

qatar
  •  21 days ago
No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  21 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  21 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  21 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  21 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  21 days ago