ചരിത്രം മാറ്റി മറിക്കാന്‍ ദേശീയ തലത്തില്‍ ശ്രമം നടക്കുന്നു: കെ.സി ജോസഫ്
ഇരിക്കൂര്‍: കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യയുടെ ചരിത്രം മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ മുളയില്‍ തന്നെ നുള്ളിയില്ലെങ്കില്‍ ആപല്‍ക്കരമാണെന്നും കെ.സി ജോസഫ് എം.എല്‍.എ. 'കാല്പാടുകള്, ഇരിക്കൂര്‍ ദേശത്തിന്റെ ഇന്നലെകള്‍' പുസ്തക പ്രകാശനവും ചരിത്ര സമ്മേളനവും എ.എം.ഐ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.വി ഹുസൈന് അധ്യക്ഷനായി. മുഹമ്മദ് നബിയുടെ കാലത്ത് ഹിജ്റ അഞ്ചിലോ അല്ലെങ്കില്‍ ഖലീഫമാരുടെ കാലത്ത് ഹിജ്റ അമ്പതിലോ ഇരിക്കൂറില്‍ മുസ്ലിം പ്രചാരകന് ഇസ്ലാം മതപ്രചാരണവുമായി എത്തിയെന്ന് ചരിത്ര രേഖകളില്‍ കാണുന്നുണ്ടെന്ന് 'കാല്പാടുകള് ' എന്ന ഗ്രന്ഥം പരിചയപ്പെടുത്തി കാസിം ഇരിക്കൂറും പ്രകാശനം ചെയ്ത് ഡോ.ഹുസൈന് രണ്ടത്താണിയും പറഞ്ഞു. പുസ്തകം ടി. കാസിം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് വി. അബ്ദുല്‍ ഖാദര്‍, മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ. അബ്ദുസലാം ഹാജി, ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ അസീസ്, ജി.സി.സി കെ.എം.സി.സി ചെയര്മാന് കെ. മുഹമ്മദ് അശ്രഫ് ഹാജി, ഹാമിദ് ചൊവ്വ, അഡ്വ. പി.പി മുബശിറലി മുഹമ്മദ് കുഞ്ഞി അമാനി, ശറഫുദ്ദീന്‍ ബാഖവി, ആലിക്കുട്ടി മുസ്ലിയാര് സംസാരിച്ചു. സയ്യിദ് സഅദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."