HOME
DETAILS

വധ്രയുടെ സ്വത്തുമായി ബന്ധമില്ല- വിശദീകരണവുമായി പ്രിയങ്ക

  
backup
April 28, 2017 | 3:40 AM

robert-vadra-priyanka

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധ്രയുടെ അധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ വിശദീകരണവുമായി ഭാര്യ പ്രിയങ്ക ഗാന്ധി രംഗത്ത്. റോബര്‍ട്ട് വധ്രയുടെ സ്വത്തുമായി തനിക്ക് ബന്ധമില്ലന്നാണ് പ്രിയങ്കാഗാന്ധിയുടെ വിശദീകരണം. വധ്ര ഡി.എല്‍ഫില്‍ നിന്ന് കൈപറ്റിയ തുകയുടെ ഒരു ഭാഗം ഹരിയാനയിലെ ഫരീദാബാദില്‍ ഭൂമി വാങ്ങാന്‍ പ്രിയങ്ക ഉപയോഗിച്ചിരുന്നു എന്ന രീതിയില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളാണ് വിശദീകരണം നല്‍കാന്‍ കാരണം.


ഇന്ദിരാഗാന്ധിയില്‍നിന്നു കൈമാറി കിട്ടിയ സ്വത്തില്‍നിന്നാണ് തന്റെ വരുമാനമെന്ന് പ്രിയങ്ക ഗാന്ധിയുടെ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചിരുന്നു. വധേരയുടെ വരുമാനം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ കമ്മീഷനെ അറിയിച്ചു.

അതേസമയം, ഹരിയാനയിലെ ഭൂമി ഇടപാടില്‍ 50 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിക്കാന്‍ വധ്രയ്ക്ക് വിഴിവിട്ട സഹായങ്ങള്‍ ലഭിച്ചെന്നും ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ കണ്ടെത്തി. ഹരിയാനയില്‍ വധ്രയുടെ കമ്പനി നടത്തിയ 250 ഭൂമി ഇടപാടുകളെ കുറിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചത്.

ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരാണ് ദിംഗ്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഗുഡ്ഗാവില്‍ 2008 ല്‍ 7.5 കോടി രൂപ മുടക്കി വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയിടപാടാണ് വധ്രയ്ക്ക് എതിരെയുള്ളത്. ഈ ഭൂമി മൂന്ന് മാസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡി.എല്‍.എഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റു. ഈ ഇടപാടില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ഉപരോധം തുടരുന്നു; യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു, വീണ്ടും യുദ്ധഭീതി, ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍ അറിയിച്ചതായി ട്രംപിന്റെ അവകാശ വാദം

International
  •  9 days ago
No Image

ഐഫോണ്‍ ഫോള്‍ഡ് ചിത്രങ്ങള്‍ ചോര്‍ന്നു; ലോഞ്ചിങ് സെപ്റ്റംബറില്‍

uae
  •  9 days ago
No Image

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍

National
  •  9 days ago
No Image

ആൻഫീൽഡ് വിടാൻ വിടാനോരുങ്ങി ഇതിഹാസം; ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് എന്ന് റിപ്പോർട്ടുകൾ

latest
  •  9 days ago
No Image

കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Kerala
  •  9 days ago
No Image

ഐപിഎല്ലിൽ 'സൺറൈസേഴ്‌സ്' ഉദയം; അരങ്ങേറ്റത്തിൽ വിക്കറ്റ് വേട്ടയുമായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും

Cricket
  •  9 days ago
No Image

യു.എസ് താവളങ്ങള്‍ സുരക്ഷയല്ല, ഭീഷണിയാണ്; നിര്‍ണായക സമയത്ത് സഹായിച്ചതുമില്ല, യു.എസുമായി അകന്ന് ഗള്‍ഫ് രാജ്യങ്ങള്‍; യുദ്ധം ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിവരയ്ക്കുന്നു

Saudi-arabia
  •  9 days ago
No Image

ഡോക്ടറുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുന്‍ ജോലിക്കാരന്‍ മരിച്ചു

Kerala
  •  9 days ago
No Image

ക്ലാസിനിടെ കംപ്യൂട്ടറില്‍ ഗെയിം കളിച്ച് വിദ്യാര്‍ഥി;  വിലക്കിയ അധ്യാപികയുടെ മൂക്കിടിച്ചു പരത്തി,ഗുരുതര പരുക്ക്, അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശം 

Kerala
  •  9 days ago
No Image

രാജ്യത്തിന് ആശ്വാസമായി 20,400 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും

National
  •  9 days ago