HOME
DETAILS
MAL
വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
backup
July 31 2020 | 09:07 AM
പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മരണം മുങ്ങിമരമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ല. വീഴ്ചയില്‍ ഉണ്ടായ മുറിവുകള്‍ മാത്രമാണ് കണ്ടെത്താനായത്.
റാന്നി വനമേഖലയുടെ പരിധിയില്‍ ഉള്‍പ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ സിസിടിവി ക്യാമറകള്‍ കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ് വീട്ടില്‍ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."