ഹാജിമാർ ആദ്യ ദിന കല്ലേറ് കർമ്മവും ത്വവാഫുൽ ഇഫാദയും നിർവ്വഹിച്ചു മിനയിൽ തിരിച്ചെത്തി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിനെത്തിയ ഹാജിമാർ ഇന്നത്തെ കർമ്മങ്ങൾ പൂർത്തീകരിച്ച് മിനയിൽ തിരിച്ചെത്തി. ജംറയിലെ ആദ്യ ദിന കല്ലേറും മക്കയിലെത്തി ഇഫാദത്തിന്റെ ത്വവാഫും നിർവഹിച്ചാണ് ഹാജിമാർ മക്കയിൽ നിന്നും മിനയിലേക്ക് തിരിച്ചത്. ഇന്നലെ അറഫ ദിന ചടങ്ങുകൾക്ക് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ രാത്രി താമസിച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് മിനയിലെത്തിയത്. ഇവിടെ നിന്നും പുറപ്പെട്ട തീർത്ഥാടകർ ജംറത്തുൽ അഖബയിലെത്തി ആദ്യ കല്ലേറ് കർമം നടത്തിയ ശേഷം മക്കയിലെ ഹറമിലെത്തി ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചാണ് ടെന്റുകളുടെ നഗരിയിലേക്ക് തിരിച്ചത്.
[caption id="attachment_874748" align="alignnone" width="360"] തീർത്ഥാടകർ 'ജംറത്തുൽ അഖബ’യിൽ സാമൂഹിക അകലം പാലിച്ച് കല്ലേറ് നടത്തുന്നു[/caption]കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള കർശന നിയന്ത്രണങ്ങളോടെയാണ് കർമ്മങ്ങൾ. കല്ലേറ് കർമ്മങ്ങൾക്കും ത്വവാഫിനും കർശനമായ നിയന്ത്രണങ്ങൾ അധികൃതർ നടപ്പിലാക്കിയിരുന്നു. അണുവിമുക്തമാക്കിയ കല്ലുകൾ ഒരുക്കിയും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം അടയാളങ്ങളും കുറഞ്ഞ ആളുകളുടെ ഗ്രൂപ്പുകളെ തയ്യാറാക്കിയും കയറാനും ഇറങ്ങാനും പ്രത്യേക കവാടങ്ങളും അടക്കം കൂടിച്ചേരലുകൾ ഒഴിവാക്കാനായി മുഴുവൻ സംവിധാനങ്ങളും സജീകരിച്ചിരുന്നു.
[caption id="attachment_874752" align="alignnone" width="360"] കഅ്ബയുടെ ചാരത്ത് തീർത്ഥാടകർ പ്രാർത്ഥനയിൽ[/caption]ഓരോ ഗ്രൂപ്പുകളായാണ് തീർത്ഥാടകർ ജംറയിൽ കല്ലേറ് കർമം നിർവഹിച്ചത്. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറുണ്ടായിരുന്നു. സുരക്ഷ സേനയുടെ അകമ്പടിയോടെ പ്രത്യേക ബസുകളിലാണ് ഹാജിമാരെ ജംറയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും.
മൂന്നു ജംറകളിൽ പ്രധാന ജംറയായ ‘ജംറത്തുൽ അഖബ’യിലാണ് വെള്ളിയാഴ്ച കല്ലേറ് കർമം നടത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ മൂന്ന് ജംറകളിലും കല്ലെറിയും. കല്ലേറും ത്വവാഫും പൂർത്തിയാക്കിയ തീർഥാടകർ മുടിയെടുത്ത് ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി.
تقرير مرئي ?| حجاج بيت الله الحرام يفدون للمسجد الحرام لأداء طواف الإفاضة.
— رئاسة شؤون الحرمين (@ReasahAlharmain) July 31, 2020
#بسلام_آمين pic.twitter.com/3VGPRa35ri
മിനയിലെ ‘അബ്റാജ് മിന’കെട്ടിടത്തിൽ കഴിയുന്ന തീർത്ഥാടകർ വരും ദിവസങ്ങളിൽ ഹജ്ജിലെ ബാക്കി കർമങ്ങൾ കൂടി പൂർത്തിയാക്കി മടങ്ങും. വരും ദിവസങ്ങളിൽ മിനയിൽ താമസിക്കുന്ന തീർത്ഥാടകർ നാളെയും (ശനി, ദുൽഹജ്ജ് 11), ഞായർ (ദുൽഹജ് 12, തിങ്കളാഴ്ച (ദുൽഹജ് 13 ) യോടെ മൂന്നു ജംറകളിൽ ഏഴു വീതം കല്ലെകളെറിഞ്ഞാണ് മടങ്ങുക. ഇതോടെ ഈ വർഷത്തെ ഹജ്ജിന് പരിസമാപ്‌തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."