കാറ്റ്: മലയോര മേഖലയില്‍ വ്യാപക നാശം
തിരുവമ്പാടി: മയോരമേഖലയില് ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറ്റില്‍ വ്യാപക കൃഷിനാശം.
കറ്റിയാട്, ഇരുമ്പകം ഭാഗങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു. പാമ്പിഴഞ്ഞപാറയില്‍ കോട്ടവിളക്കത്ത് മുഹമ്മദുണ്ണിയുടെ നിരവധി കമുക്, ജാതി,തെങ്ങ്, പ്ലാവ്, കശുമാവ്, വാഴ ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു.
മരം വീണ് വീടിനു കേടുപാട് സംഭവിച്ചു. ചാലമ്പാടന്‍ അഹ്മദ് കുട്ടി, പുല്ലൂരാംപാറ, മലയില്‍തൊടി മുഹമ്മദ്, മണ്ടകത്തൊടി സിദ്ദീഖ്, പാലക്കടവ് മരുതുമൂട്ടില്‍ ജിജോ, വല്ലക്കാടന്‍ ബിയ്യക്കുട്ടി, ലാഹിഖ് പൂളപ്പൊയില്‍, പാലക്കല്‍ ബീരാന്‍കുട്ടി, വല്ലക്കാടന്‍ അലവി, കൂടരഞ്ഞി മേലേ ലക്ഷംവീട് കോളനിയില്‍ പയ്യടിപ്പറമ്പില് ആയിശ, പയ്യടിപറമ്പില്‍ ശഹീറ എന്നിവരുടെ വീടിനു മേല്‍ മരം വീണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ചക്കങ്ങല്‍ ഹസന്റെ തെങ്ങ്, റബര്‍, പ്ലാവ്, മഹാഗണി, കമുക് എന്നിവ നിലംപൊത്തി.
വില്ലന്‍ അബ്ദു ഹാജി, എകരത്ത് മൂസ, കുന്നുമ്മല്‍ ബീരാന് കുട്ടി, പനോളി കരീം എന്നിവരുടെ തെങ്ങ്, കമുക്, പ്ലാവ് മുതലായവയും കാറ്റില്‍ കടപുഴകി. കാട്ടിങ്ങല്‍ ഇസ്മാഈലിന്റെ ഇരുപതോളം റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചു. തിരുത്തിമുറ്റം ജോസ്, നെല്ലരിയില്‍ സിജോ, വില്ലന്‍ ബശീര്‍, തകിടിതാഴത്ത് തങ്കച്ചന് എന്നിവരുടെ സ്ഥലത്തും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. ഇരുമ്പകത്ത് മുളങ്ങശ്ശേരി സെബാസ്റ്റ്യന്റെ 150 റബര്‍ മരങ്ങള്‍ നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."