HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്ജി സുപ്രിംകോടതിയില്‍
backup
August 01 2020 | 04:08 AM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രിംകോടതിയെ സമീപിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രികോടതി നിര്‍ദ്ദേശം. ഇത് അനുസരിച്ച് മെയ് 29 ന് വിചാരണ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
കൊവിഡും ലോക്ഡൗണും കാരണം സുപ്രിംകോടതി നിര്‍ദ്ദേശിച്ച സമയപരിധിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയെ അറിയിച്ചത്.
നിലവില്‍ ആക്രമണത്തിനിരയായ നടിയുടെ ക്രോസ് വിസ്താരമാണ് നടക്കുന്നത്. ഇത് പൂര്‍ത്തിയായാലുടന്‍ വിചാരണ നടപടികള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."