ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതികളാണ് ബി.ജെ.പി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പി.ഡി.പി അധ്യക്ഷയും കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
കശ്മിരിലെ കത്വയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. രണ്ട് കുടുംബങ്ങള്‍ മാറിമാറി ഭരിച്ച് കശ്മിരിനെ തകര്‍ക്കുകയാണെന്നായിരുന്നു മോദി ആരോപിച്ചിരുന്നത്.
കശ്മിരിന്റെ ശോഭനമായ ഭാവിക്ക് വിഘാതം നില്‍ക്കുന്നത് ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയുമാണ്. ഈ രണ്ട് നേതാക്കളുടെയും കുടുംബസ്വത്തായി കശ്മിരിനെ മാറ്റുകയാണെന്നും മോദി ആരോപിച്ചിരുന്നു.
എന്നാല്‍ മോദിയുടെ ആരോപണത്തിനെതിരേ രൂക്ഷമായ പ്രതികരണമാണ് മെഹബൂബ നടത്തിയത്. രാജ്യത്തുനിന്ന് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനായി അവര്‍ ഗൂഢപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ബി.ജെ.പി ഭരണത്തില്‍ തുടര്‍ന്നാല്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടുമെന്നും മെഹബൂബ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."