HOME
DETAILS
MAL
ലീഗിന്റെ ചരിത്രരേഖ പ്രദര്‍ശിപ്പിക്കും
backup
April 28 2017 | 18:04 PM
കൊല്ലം: ഇന്നും നാളെയുമായി കൊല്ലം പള്ളിമുക്ക് ഫാത്തിമാ മെമ്മോറിയല്‍ ബി.എഡ് കാമ്പസില്‍ നടക്കുന്ന കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന നേതൃത്വ ക്യാംപില്‍ ജില്ലയുടെ ലീഗിന്റെ ചരിത്രവും ഡോ.എ യൂനുസ്കുഞ്ഞിന്റെ ലീഗ് ചരിത്ര സംഭാവനകളും അടങ്ങുന്ന ചരിത്രരേഖ പ്രദര്‍ശിപ്പിക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എസ് .അഹമ്മദ് ഉഖൈല്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്മാന് മുന്‍ എം.എല്‍.എ ഡോ. എ യൂനുസ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് .സലിം ക്യാംപിനെക്കുറിച്ച് വിശദീകരണം നടത്തി. ഭാരവാഹികളായ ഇ. ഷാനവാസ്ഖാന്,ഷെരീഫ് റഹ്മാന്,എഫ് .ഖുര്‍ഷിദ്,അസീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."