ജാതി മാറി വിവാഹം; ഭര്‍ത്താവിനെ ചുമലിലേറ്റി യുവതിയെ തെരുവില്‍ നടത്തിച്ചു
ഭോപ്പാല്‍: ജാതിമാറി വിവാഹം കഴിച്ചതിന് ശിക്ഷയായി ഭര്‍ത്താവിനെ ചുമലിലേറ്റിച്ച് യുവതിയെ തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ തിങ്ങിത്താമസിക്കുന്ന ജാബുവ ഗ്രാമത്തിലാണ് 27കാരിയായ യുവതിക്കുനേരെ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.
ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ യുവതി ഭര്‍ത്താവിനെയും തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭാരം താങ്ങാനാവാതെ ആടിയുലയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലിസ് കേസെടുത്തു. ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കിയാണ് കേസ്. ഇതില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തതായി പൊലിസ് അറിയിച്ചു.
ഭര്‍ത്താവുമൊന്നിച്ച് ഇയാളുടെ ഗ്രാമമായ ദേവിഗഡില് നിന്ന് ഗുജറാത്തിലേക്ക് ഒളിച്ചോടിയിരുന്നു.
പിന്നീട് രണ്ട് ദിവസംമുന്പാണ് ഇവര്‍ തിരിച്ചെത്തിയത്. ജാതിമാറി വിവാഹം കഴിച്ചുവെന്നതിനെ തുടര്‍ന്ന് ദമ്പതികളെ ശിക്ഷിക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷയുടെ ഭാഗമായി യുവാവിനെ ചുമലിലേറ്റി യുവതിയെ തെരുവിലൂടെ നടത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."