വേദികയുടെ രജതജൂബിലി; ഒരുവര്‍ഷം നീളുന്ന പരിപാടികള്‍
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ നിന്നും പ്രോഗ്രാം ബുക്കിംഗ് ഏജന്‍സിയായി പ്രവര്‍ത്തനമമാരംഭിച്ച് പിന്നീട് നാട്ടിലാകെ സര്‍ഗ്ഗവസന്തസത്തിന്റെ വിരുന്നൊരുക്കിയ വേദിക കമ്യൂണിക്കേഷന്‍സിന്റെ പിന്നിട്ട 25 വര്‍ഷങ്ങള്‍ ആഘോഷമാക്കുകയാണ് സംഘാടകര്‍.
ഏപ്രില്‍ 30 മുതല്‍ 2018 ഏപ്രില്‍ 30 വരെ വേദികയുടെ സില്‍വര്‍ ജൂബിലി ഗ്രാമോത്സവമായി ആഘോഷിക്കുവാനാണ് തീരുമാനം. ജില്ലയിലെ 25 കേന്ദ്രങ്ങളിലായാണ് ആഘോഷം നടക്കുന്നത്.
കുട്ടികള്‍ക്ക് പഠനസഹായം, കാന്‍സര്‍ ചികിത്സാസഹായം, കലാകാരന്‍മാര്‍ക്ക് ആദരം, വേദിക പുരസ്‌കാര സമര്‍പ്പണം, സുവനീര്‍ പ്രകാശനം, സൗജന്യ മെഡിക്കല്‍ ക്യാംപ്, കുട്ടികള്‍ക്കായി നാടക തിരക്കഥാ രചന, അഭിനയ ക്യാമ്പ്, സാംസ്‌കാരിക സന്ധ്യകള്‍ എന്നിവ നടക്കും. കലയുടെ നിത്യഹരിത മണ്ണായ വെഞ്ഞാറമൂട്ടില്‍ 1992ലാണ് വേദിക പിറവികൊണ്ടത്. കലാപരിപാടികളുടെ ബുക്കിംങ് ഏജന്‍സിയായി തുടങ്ങിയ വേദിക പിന്നീട് വലിയൊരു കലാപ്രസ്ഥാനമായി മാറി. പരമേശ്വരം ക്ഷേത്രത്തില്‍ 1992 കോഴിക്കോട് രംഗ ഭാരതിയുടെ യുദ്ധകാണ്ഢം എന്ന നാടകമാണ് വേദികയുടെ ആദ്യ ചുവട്‌വയ്പ്. ഇതിനകം 10,000 ലേറെ വേദികളില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ വേദിക നിമിത്തമായിമാറി.
ക്ഷേത്രങ്ങളും കലാസംഘങ്ങളും പിന്തുണയേകിയതോടെ ജില്ലയിലെതന്നെ ശ്രദ്ധോയമായ പ്രോഗ്രം ഏജന്‍സിയായി വേദിക മാറി.
സുരാജ് വെഞ്ഞാറമൂട് വേദികയുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു. പിന്നീട് വേദികയുടെ നേതൃത്വത്തില്‍ സംസ്‌കൃതി എന്ന നാടകസമിതയുംരൂപീകരിക്കപ്പെട്ടു.ശ്രദ്ദേയമായ നിരവധി നാടകങ്ങള്‍ ഇതിനകം സംസ്‌കൃതി അവതരിപ്പിച്ചു കഴിഞ്ഞു. വേദികയുടെ ഗാനമേള ഗ്രൂപ്പും ഇപ്പോള്‍ വേദികളില്‍ തരംഗമാണ്.
വെഞ്ഞാറമൂട്ടില്‍ നിന്ന് വേദികളില്‍ കലാരൂപങ്ങളുടെ നിറച്ചാത്തുചാര്‍ത്തിയ വേദിക ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കലാആസ്വാദകര്‍ക്ക് പുതയൊരനുഭവമാക്കാനാണ് സംഘാടകരുടെ തീരുമാനം.
25 വര്‍ഷക്കാലമായി വേദികയുടെ അമരക്കാരനായ ദിലീപും സഹപ്രവര്‍ത്തകരും കൂടുതല്‍ കര്‍മ്മോത്സുകമായ കലാപ്രവര്‍ത്തനത്തിനാണ് ഈ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. 30ന് കാരേറ്റ് ക്ഷേത്രത്തില്‍ കലാസന്ധ്യയിലൂടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.
ഡി.കെ മുരളി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം നാടകപ്രവര്‍ത്തകന്‍ കണ്ണൂര്‍ വാസുട്ടിക്ക് സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."