രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്തത്: ബഹ്‌റൈന്‍ പ്രധാനമന്ത്രി
മനാമ: ബഹ്‌റൈന്റെ വികസനത്തിലും മുന്നേറ്റത്തിലും ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് നിസ്തുല്യവും വിലമതിക്കാനാവാത്തതുമാണെന്നു ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അഭിപ്രായപ്പെട്ടു.
ദ്വിദിന സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി ഗുദൈബിയ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ വിവിധ മേഖലകളിലെ നൈപുണ്യവും പരിചയ സമ്പത്തും ഉഭയകക്ഷി സഹകരണത്തിന്റെ മേഖലയില്‍ പുതിയാ വാതായനങ്ങള്‍ തുറക്കാന്‍ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢവും ആഴമേറിയതുമാണ്. വാണിജ്യ സാമ്പത്തിക വ്യാപാര മേഖലകളിലെ സഹകരണം പുതിയ തലത്തിലേക്ക് വളര്‍ന്നതായും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ ആഴമേറിയ ബന്ധം കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഉദ്യോഗ തലങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണവും ഏകോപനവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു.
വിവിധ രംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സഹകരണം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന് ബഹ്‌റൈന്‍ നല്‍കുന്ന പരിഗണനക്ക് സുഷമ സ്വരാജ് രാജ്യത്തിന്റെ കൃതജ്ഞത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."