ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചവരുടെ തിക്കും തിരക്കും
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചവരുടെ തിക്കും തിരക്കും. ദിനംപ്രതി ആയിരത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ പനി ബാധിതര്‍ ആശുപത്രിക്കുള്ളില്‍ നട്ടം തിരിയുകയാണ്. കാസര്‍കോട് നഗരസഭ, മൊഗ്രാല്‍-പുത്തൂര്‍, ചെങ്കള, മുളിയാര്‍, മധൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളെ കൊണ്ടാണ് ജനറല്‍ ആശുപത്രി നിറയുന്നത്.
രാവിലെ ഒ.പി തുടങ്ങുന്നതിനു മുമ്പ് തന്നെ നിരവധി പേരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. കഴിഞ്ഞ 16 ന് 1086 പേരും 17നു 1054 പേരും ഇന്നലെ 1342 പേരുമാണ് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയത്. ഡെങ്കിയും മലേരിയയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെങ്കിലും പനി നിരക്കു കുറക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്മതിക്കുന്നു. പനി ബാധിച്ചവരില്‍ ഡെങ്കി ഭീതിയും പരന്നിട്ടുണ്ട്. ഡെങ്കിപ്പനി പരിശോധനക്കുള്ള സംവിധാനം ജനറല്‍ ആശുപത്രിയില്‍ മാത്രമേയുള്ളൂ. ഇതിനാലാണ് രോഗികള്‍ പനി ബാധിച്ചയുടന്‍ ഇവിടേക്ക് എത്തുന്നത്. രോഗികളോടൊപ്പം എത്തുന്നവര്‍ക്കും ഈ തിക്കിലും തിരക്കിലും പകര്‍ച്ച പനി പടരുന്നുണ്ടൈന്ന് ആരോഗ്യവിഭാഗം പറയുന്നു.
പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ക്കു വിശ്രമിക്കാന്‍ സ്ഥമില്ലാത്തത് വലിയ പ്രശ്‌നമായിട്ടുണ്ട്. പനി ബാധിച്ച മുതിര്‍ന്നവരും മറ്റുരോഗങ്ങളുമായി എത്തുന്നവരും കുട്ടികളും തിക്കിലും തിരക്കിലും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിവിധതരം രോഗങ്ങളുമായി എത്തുന്നവരുമായുള്ള ഇടപെടല്‍ രോഗം പടരാനിടയാക്കുമെന്ന അടിസ്ഥാന തത്വം പോലും ജനറല്‍ ആശുപത്രിയില്‍ അവഗണിക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."