ഞങ്ങള്‍ ഒന്നിച്ചുപോവണമെന്ന് ലോകം ആഗ്രഹിക്കുന്നു; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ്
ഹെല്‍സിന്‍കി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വ്യാപാരം മുതല്‍ സൈനിക, തെരഞ്ഞെടുപ്പിലെ ഇടപെടല്‍, ചൈനയ്ക്കു മിസൈല്‍ തുടങ്ങി എല്ലാ വിഷയങ്ങളും ചര്‍ച്ചയായി.
ഫിന്നിഷ് തലസ്ഥാനമായ ഹെല്സിന്കിയിലാണ് കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ രണ്ടു പേര് മാത്രമാണ് ചര്‍ച്ച നടത്തിയത്.
മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിച്ചതിന് ആദ്യമായി ട്രംപ് പുടിനെ അഭിനന്ദിച്ചു.
അതിനിടെ, പ്രധാന ചര്‍ച്ചാവിഷയമായ 'തെരഞ്ഞെടുപ്പിലെ ഇടപെടല്‍' പ്രശ്നത്തില്‍ ഇരുവരും തുറന്നു സംസാരിച്ചു. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം പുടിന് തള്ളിക്കളഞ്ഞു. റഷ്യ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ അകല്ച്ചയാണുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തിന്മേലുള്ള അന്വേഷണം വിഡ്ഢിത്തമാണെന്ന് ട്രംപ് പറഞ്ഞു. ഈ വിഷയമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂട്ടിയതെന്നും ട്രംപ് പ്രതികരിച്ചു.
2016 യു.എസ് പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പില്‍ 12 റഷ്യന്‍ സൈനിക ഇന്ലിജന്സുകള് ഇടപെട്ടുവെന്ന് യു.എസ് അധികൃതര്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞങ്ങള്‍ ഒന്നിച്ചല്ലായിരുന്നുവെന്ന് തുറന്നു പറയുന്നതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഞങ്ങളെ ഒന്നിച്ചുപോവണമെന്ന് ലോകം ആഗ്രഹിക്കുന്നു. ഞങ്ങളാണ് ലോകത്തെ വലിയ ആണവ ശക്തികളെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."