ജനവിരുദ്ധ നിലപാടുകളില്‍ സര്‍ക്കാര്‍ റെക്കോഡ് ഇട്ടു: എം.പി
ആലപ്പുഴ: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട ഭരണം വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ പതിനൊന്നു മാസമായി കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയത് കണ്ണീരും, ദുരിതവും മാത്രമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണം ജനവിരുദ്ധതയ്ക്ക് റെക്കോഡ് ഇട്ടെങ്കില്‍ അടുത്ത നാലു വര്‍ഷത്തെ ഭരണം എന്തായിരിക്കുമെന്ന് ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നതെന്നും കെ.സി വോണുഗോപാല്‍ പറഞ്ഞു.
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ജില്ലയിലെ 18 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന വൈദ്യതി ആഫീസിന് മുന്നിലെ ധര്ണ്മയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി സൗത്ത് സെക്ഷന്‍ ആഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന് അദ്ദ്യക്ഷത വഹിച്ചു, ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, മുന്‍ പ്രസിഡന്റ് എ.എ ഷുക്കൂര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണന്, പി.ബി വിശ്വേശ്വരപണിക്കര്‍, സുനില്‍ ജോര്‍ജ്, സഞ്ജീവ് ഭട്ട്, ബഷീര്‍ കോയാപറമ്പന്, സീനത്ത് നാസര്‍, മോളി ജേക്കബ്, സി.വി മനോജ്കുമാര്‍, ഷോളി സിദ്ധകുമാര്‍, കെ.ആര് ലാല്‍ജി, കെ.എസ് ഡൊമിനിക്, എന്‍ ഹരികുമാര്‍, കെ നാസര്‍, ലതാ രാജീവ്, കെ നൂര്‍ദ്ദീന്‍ കോയ, വി.എസ് വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."