ജനജാഗ്രതാ സദസ് 19 ന് എറണാകുളത്ത്
കൊച്ചി: 'തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 19 ന് വ്യാഴാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കും.മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊലചെയ്യപ്പെട്ട സാഹചര്യത്തില്‍ തീവ്രവാദത്തിനെതിരേയുള്ള കാംപയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന്് എസ്.കെ.എസ്.എസ്.എസ്.എഫ്് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞു.
ജനജാഗ്രതാ സദസിന് പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ തീവ്രവാദത്തിനെതിരേ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് തീവ്രവാദത്തിന്റെ മതവും രാഷ്ട്രീയവും പ്രമേയമാക്കി സംസ്ഥാനത്തെ 200 മേഖലാ കേന്ദ്രങ്ങളിലായി ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും.
ഉച്ചക്ക് 3 മണിക്ക് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ .എസ് രാധാകൃഷണന്‍ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
വി.ഡി സതീശന്‍ എം.എല്‍.എ, സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, പ്രമുഖ സാമൂഹ്യ നിരീക്ഷകന്‍ അഷ്‌റഫ് കടക്കല്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."