HOME
DETAILS

തീവ്രസംഘടനകളെ മാറ്റിനിര്‍ത്താന്‍ രാഷ്ട്രീയകക്ഷികളും തയാറാകണം: എസ്.കെ.എസ്.എസ്.എഫ്

  
backup
July 16 2018 | 19:07 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള തീവ്രസംഘടനകളെ മുസ്്‌ലിം പൊതുവേദികളില്‍ നിന്ന് മതസംഘടനകള്‍ മാറ്റിനിര്‍ത്തുന്നതുപോലെ രാഷ്ട്രീയ സംഘടനകളും അകലം പാലിക്കണമെന്ന് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും സമസ്ത എറണാകുളം ജില്ലാ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. പലപ്പോഴും രാഷ്ട്രീയകക്ഷികള്‍ സ്വന്തം നേട്ടത്തിനായി ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിക്ഷിപ്തരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കൊലപാതകങ്ങളേയും അക്രമങ്ങളേയും മതത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള നീക്കങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണ്. മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തനിനിറം വീണ്ടും വ്യക്തമായിക്കഴിഞ്ഞു. ഇസ്‌ലാമിന്റെ പേരില്‍ പ്രതിരോധത്തിനിറങ്ങിയ ഇവര്‍ സമുദായത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് മതത്തിന്റെ പരിവേഷം നല്‍കുന്ന രീതി അപകടകരമാണ്. 

മുസ്‌ലിം യുവാക്കളെ തീവ്രവാദ ആശയത്തിലേക്ക് ആകര്‍ഷിക്കാന്‍ 1993 ല്‍ എന്‍.ഡി.എഫ് രഹസ്യമായി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തന്നെ എസ്.കെ.എസ്.എസ്.എഫ് അതിനെതിരേ മുന്നറിയിപ്പ് നല്‍കി ശക്തമായ ബോധവല്‍ക്കരണം നടത്തിയതാണ്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഒരു മുസ്‌ലിം പൊതുവേദിയിലും ഇതുവരെ ഇവര്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ആശയ കൈമാറ്റങ്ങളും ആരോഗ്യകരമായ സംവാദങ്ങളുമാണ് നമ്മുടെ കാംപസുകളുടെ പാരമ്പര്യം. എന്നാല്‍ ചിലരുടെ മേധാവിത്വ സമീപനങ്ങള്‍ അക്രമികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും. കാംപസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം.
ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന വര്‍ഗീയ തീവ്രവാദ സംഘടനകളെ സമൂഹം അകറ്റി നിര്‍ത്തുകയാണ് വേണ്ടത്. പരസ്പരം ശക്തി പകര്‍ന്ന് മതപരമായി ധ്രുവീകരണമുണ്ടാക്കുകയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. പൊതു സ്വീകാര്യത നേടാന്‍ വ്യത്യസ്തപേരുകളില്‍ രംഗത്തിറങ്ങി സാമൂഹ്യ സേവനം നടത്തുന്ന ഇവരുടെ കാപട്യം തിരിച്ചറിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.എം ഫൈസല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  11 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago