HOME
DETAILS

തമിഴ്മണ്ണിലെ മലയാളകവി മഞ്ഞളൂരിന്റെ പുസ്തരചനയ്ക്ക് ആറു പതിറ്റാണ്ട്

  
backup
April 28 2017 | 21:04 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%95%e0%b4%b5%e0%b4%bf-%e0%b4%ae%e0%b4%9e



ഒലവക്കോട്: മലയാളമണ്ണില്‍ പിറന്നിട്ടും തമിഴ്മണ്ണില്‍ ജീവിത സായാഹ്നങ്ങള്‍ ചിലവിടുന്ന മലയാള കവിയായ മഞ്ഞളൂര്‍ ബാലഗംഗാധരന്റെ പുസ്തകങ്ങള്‍ കാലമേറെ കഴിയുമ്പോഴും അക്ഷരലോകത്തെ സ്വര്‍ണ ലിപികളാവുകയാണ്.
മഞ്ഞളൂരിന്റെ രചനകളില്‍ സിംഹഭാഗവും ദൈവനാമങ്ങളെ വാഴ്ത്തുന്നതിനാലും  തന്റെ വരികളിലെല്ലാം ഭക്തി നിറയുന്നതിനാലുമാകാം പില്‍ക്കാലത്ത് മഞ്ഞളൂരിന് ഭക്തകവിയെന്ന നാമകരണം വായനക്കാര്‍ സ്‌നേഹത്തോടെ നല്‍കിയത്.
ഇന്നും ഭക്തകവിയെന്നറിയപ്പെടുന്ന മഞ്ഞളൂര്‍ ബാലഗംഗാധരന്റെ പുസ്തക ചരിത്രം ആറു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഇദ്ദേഹം ചെറുപ്പം മുതല്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാഗസിനു വേണ്ടിയാണ് ആദ്യമായി കവിത എഴുതിയത്. 1957 ല്‍ എത്തനൂര്‍ എല്‍.പി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ കുട്ടികളുടെ കവിതാമത്സരത്തില്‍ ഒന്നാമനായി തിരഞ്ഞെടുത്തത് പ്രമുഖഭാഷാപത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.
മഞ്ഞളൂര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്നത്തെ മലയാളം അധ്യാപകനായിരുന്ന മുണ്ടൂര്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെയും വിക്‌ടോറിയാ കോളജിലെ പ്രൊഫസര്‍ വിജയന്‍ മാഷിന്റെയും പ്രോത്സാഹനം മഞ്ഞളൂരിന്റെ പുസ്തകമെഴുത്തിന് ഏറെ പ്രചോദനമായിരുന്നു.
ഇതോടെ കവിതയെഴുത്ത്  മഞ്ഞളൂരിന്റെ ദിനചര്യയായിമാറുകയായിരുന്നു. അദ്ദേഹത്തിന്റെ പവിഴപൂക്കള്‍ എന്ന പുസ്തകസമാഹാരത്തിലെ നാനൂറോളം ഗാനങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത നാലുപുസ്തകമാക്കിയതാണ് ശ്രീകൃഷ്ണഭക്തിഗാനങ്ങള്‍, അയ്യപ്പഭക്തിഗാനങ്ങള്‍, ദേവീഭക്തിഗാനങ്ങള്‍, ലളിതഗാനങ്ങള്‍ എന്നീ പുസ്തകങ്ങള്‍.
തമിഴ് പഠിച്ചതിനാലും, കോയമ്പത്തൂരില്‍ താമസമാക്കിയതിനാലും അമ്പതോളമടങ്ങുന്ന ഭക്തിഗാനങ്ങള്‍ തമിഴില്‍ എഴുതി ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്.
കോയമ്പത്തൂരില്‍ ഹിന്ദുമഹാസഭയുടെ ആഭിമുഖ്യത്തില്‍ കവിജ്ഞര്‍ എന്ന പേരു നല്‍കി ആദരിക്കുകയും പുരസ്‌കാരം കിട്ടുകയുമുണ്ടായിട്ടുണ്ട്.
കവിതയെഴുത്തിനെ കൂടാതെ  തിരഞ്ഞെടുപ്പു കാലങ്ങളില്‍ ഡി.എം.കെ, എ.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്കു വേണ്ടി തിരഞ്ഞെടുപ്പു പാട്ടുകളും എഴുതികൊടുക്കുകയുണ്ടായി.
ഇന്‍ഡോറില്‍നിന്ന് ഇറങ്ങിയിരുന്ന മകരജ്യോതി എന്ന  മാസികയും കോയമ്പത്തൂരില്‍നിന്ന് ഇറങ്ങിയ ഭദ്രദീപം എന്ന മാസികയും  യേശുക്രിസ്തുവിനെപ്പറ്റിയുള്ള  ഭക്തിഗാനങ്ങളും മഞ്ഞളൂരിന്റെ പുസ്തകശകലങ്ങളാണ്.
1982ല്‍ ആദ്യമെഴുതിയ പുസ്തകം പാലക്കാട് പുത്തൂര്‍ പുരോഗമന വായനശാലയുടെ  വാര്‍ഷികോത്സവത്തില്‍ വച്ച് അന്ന് മന്ത്രിയായിരുന്ന സി.എം. സുന്ദരത്തിന്റെ അധ്യക്ഷതയില്‍  പ്രകാശനം ചെയ്തിരുന്നു.
മഞ്ഞളൂരില്‍ ചിറതുറ ഭഗവതിയുടെ ഉത്സവത്തിന്റെ കൊടിയേറ്റുനാളില്‍ നാലു പുസ്തകങ്ങള്‍ ദേവീസന്നിധിയില്‍ ഭക്തരുടെ മുന്നില്‍ കൈമാറി പ്രകാശനം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago