HOME
DETAILS
MAL
തരൂരിനൊപ്പമെന്ന് ഭിന്നശേഷി കൂട്ടായ്മ
backup
April 16 2019 | 05:04 AM
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ വിജയിപ്പിക്കണമെന്ന് ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍ കോണ്‍ഗ്രസിന്റെ നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ കൂട്ടായ്മ അഭ്യര്‍ഥിച്ചു. ഭിന്നശേഷി സ്നേഹ കൂട്ടായ്മ കെ.പി.സി.സി സെക്രട്ടറി വിജയന് തോമസ് ഉദ്ഘാടനം ചെയ്തു. ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ കൈമനം പ്രഭാകരന്, തമലം കൃഷ്ണന്‍കുട്ടി, നടുവത്ത് വിജയന്, ശശിധരന് നായര്‍ തുടങ്ങിയവരും സംഘടനാ ഭാരവാഹികളായ എ. സ്റ്റീഫന്‍, കരുമം ബിനു,വി. ഗോപിനാഥ്, ലാല്‍ എന്‍.എസ്, വിജയകുമാര്‍, അബിരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."