പാകിസ്താന് ജയം
ബുലവായോ: സിംബാബ്വെക്കിതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന് വിജയം. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്വെയെ 194 റണ്‍സില്‍ എറിഞ്ഞിട്ട പാകിസ്താന് 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടി പുറത്താവാതെ നിന്ന ഫഖര്‍ സമാന്റെ (117*)ബാറ്റിങ്ങാണ് പാകിസ്താനെ അനായാസം വിജയത്തിലെത്തിച്ചത്.
129 പന്തില്‍ 16 ബൗണ്ടറികളടങ്ങിയതാണ് സമാന്റെ ഇന്നിങ്സ്. 40 റണ്‍സെടുത്ത ഇമാമുല്‍ ഹക്കിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. ഇമാം പുറത്തായതിനു ശേഷം ബാബര്‍ അസമിനെ (29) കൂട്ടുപിടിച്ച് ഫഖര്‍ സമാന് പാകിസ്താനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നേടിയ സിംബാബ്വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട സിംബാബ്വെ ക്യാപ്റ്റന്‍ ഹാമില്ട്ടന് മസാക്കദ്സയുടെയും പീറ്റര്‍ മൂറിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ഹാമില്ട്ടന്75 പന്തില്‍ 59 റണ്‍സും പീറ്റര്‍ മൂര്‍ 86 പന്തില്‍ 50 റണ്‍സും നേടി. നാല് വിക്കറ്റ് വീഴ്ത്തി ഉസ്മാന് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഹസന് അലിയുമാണ് സിംബാബ്വെയെ ഒതുക്കിയത്. ശേഷിച്ച വിക്കറ്റ് ശുഐബ് മാലിക് നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് വിജയങ്ങളുമായി പാതിസ്താനാണ് മുന്പില്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."