സ്നേഹ സംഗമം മെയ് ഒന്നിന്
തൃശൂര്‍: മസ്കുലര്‍ ഡിസ്ട്രോഫി, മാസ്കുലര്‍ അട്രോഫി തുടങ്ങിയ അപൂര്‍വ ജനിതക രോഗങ്ങള്‍ ബാധിച്ചവരുടെ സംസ്ഥാന തലത്തിലുള്ള കൂട്ടായ്മ സ്നേഹസംഗമം 2017 എന്ന പേരില്‍ മെയ് ഒന്നിന് രാവിലെ 10ന് തൃശൂര്‍ കൈപ്പറമ്പ് ഗാഗുല്‍ത്ത ധ്യാനകേന്ദ്രത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേശികള്‍ ഘട്ടം ഘട്ടമായി ദുര്‍ബലമാകുകയും അത് അവയവങ്ങളേ ഒന്നൊന്നായി കീഴ്പ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വ രോഗങ്ങളാണിവ. യാതൊരു മരുന്നും ഇതുവരെ കണ്ടെത്താത്ത ഈ രോഗം ബാധിച്ചവരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് സ്നേഹസംഗമം 2017 കൊണ്ട് ലക്ഷ്യമിടുന്നത്. പ്രമുഖ മാസ്കുലാര്‍ ഡിസ്ട്രോഫി വിദഗ്ധന്‍ ഡോ. അരുണ്‍ ശാസ്ത്രി കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സെക്ഷനുകളിലായി ഡോ. വിഷ്ണു, ഡോ. സതീഷ്, ശ്രീഭ ജോര്‍ജ് സെബാസ്റ്റിന് സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെ.കെ സക്കീര്‍ ഹുസൈന് മാസ്റ്റര്‍, മഹേഷ്കുമാര്‍, മുന്‍ഷാബി, കൃഷ്ണകുമാര്‍, പിന്റോ ചിറ്റിലപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."