HOME
DETAILS
MAL
അദ്വാനിയും ജോഷിയും വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും
backup
August 03 2020 | 03:08 AM
ലക്നൗ: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഓഗസ്റ്റ് അഞ്ചിനു നടക്കാനിരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയുമായ എല്‍.കെ അദ്വാനി പങ്കെടുക്കും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്വാനിയും മറ്റൊരു ബി.ജെ.പി നേതാവും മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയുമായ മുരളീ മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കുക.
നേരത്തെ അദ്വാനിയെ ചടങ്ങിലേക്കു ക്ഷണിക്കാത്തത് വിവാദമായിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഫോണിലൂടെ ക്ഷണിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ ഇതിനു പിന്നാലെ വ്യക്തമാക്കി. ഇന്നലെയാണ് അദ്വാനിയും ജോഷിയും വിഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുക്കുമെന്നു ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും ചില വ്യവസായപ്രമുഖരും പങ്കെടുക്കുമെന്നാണ് സൂചന.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം നടക്കാനിരിക്കുന്ന കോംപ്ലക്സില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലിസുകാര്‍ക്കും ഒരു പൂജാരിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഈ പൂജാരി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. യു.പിയിലെ ഒരു മന്ത്രി ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ മാറ്റിവയ്ക്കില്ലെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്.
ഹനുമാന് ചാലിസ
ചൊല്ലുമെന്ന് കമല്‍നാഥ്
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും പുകഴ്ത്തിയുമുള്ള പ്രസ്താവനയ്ക്കു പിന്നാലെ, രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമിടുമ്പോള്‍ താനും വീട്ടുകാരും ഹനുമാന് ചാലിസ ചൊല്ലുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് രംഗത്ത്.
നാളെ സ്വന്തം വീട്ടില്‍ ഇതിനായി പ്രത്യേക ചടങ്ങും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."