പ്രതിഷ്ഠാ മഹോത്സവം
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ പ്രദേശത്ത് ശ്രീ സുബ്രഹ്മണ്യ സമാജത്തിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയില്‍ പുതിയതായി നിര്‍മിച്ച ശ്രീ കൈലാസ ശിവക്ഷേത്രത്തിന്റെ ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ഠാ മഹോത്സവം മെയ് 2 ചൊവ്വാഴ്ച ആരംഭിച്ച് മെയ് 10 ബുധനാഴ്ച സമാപിക്കുമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികളായ വിപിന്‍ചന്ദ്രന്‍ കെ.കെ, ഉണ്ണികൃഷ്ണന്‍ ചെമ്പകശ്ശേരി ,പ്രദീപ് ചൂരക്കാടന്‍, അജയകുമാര്‍ കാഞ്ഞിരപ്പറമ്പില്‍, ഉണ്ണികൃഷ്ണന്‍ മാനിങ്ങര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാം ദിവസം വെളുപ്പിന് ഗണപതിഹോമത്തിനു ശേഷം ആചാര്യവരണത്തോടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ആരംഭിക്കും. ഗുരുപദം ആചാര്യന്‍ കാരുമാത്ര വിജയന്‍ തന്ത്രികള്‍ പ്രതിഷ്ഠാകര്‍മങ്ങള്‍ക്ക് ആചാര്യസ്ഥാനം വഹിക്കും.
മെയ് 7ന് രാവിലെ 6.40 നും 7.30 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുന്നത്. ഒമ്പതാം ദിവസം (മെയ്10 ബുധന്‍) രാവിലെ ബ്രഹ്മകലശാഭിക്ഷേകത്തിന് ശേഷംആചാര്യ ദക്ഷിണ നല്‍കി അമൃത ഭോജനവുമുണ്ടാകും. വൈകീട്ട് 5ന് താലം വരവിനും ദീപാരാധനക്കും ശേഷം ചടങ്ങുകള്‍ സമാപിക്കും.
രാത്രി 7ന് കാഞ്ഞൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന 'നാവോറ്' എന്ന നാടന്‍ കലാ അവതരണവുമുണ്ടാകും. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നാളെ വൈകീട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."