HOME
DETAILS
MAL
കേന്ദ്ര ഏജന്‍സികള്‍ മുസ്ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു: പി ജയരാജന്
backup
July 18 2016 | 19:07 PM
കണ്ണൂര്‍: കേന്ദ്രഭരണപക്ഷ ഏജന്‍സികളുടെ ആസൂത്രിത നീക്കമാണ് മുസ്ലിം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. ന്യൂനപക്ഷ സാംസ്കാരിക സമിതി ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച മതഭീകരതയ്ക്കെതിരേയുള്ള മാനവസംഗമം കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മതത്തിന്റെ പേരിലായാലും തീവ്രവാദ ആശയം പ്രചരിപ്പിക്കുന്നവരെ ഒന്നിച്ച് നിന്ന് എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം ഷാജര്‍ അധ്യക്ഷനായി. മുഹമ്മദലി സഖാഫി, ഫക്രുദ്ദീന്‍ അലി, സി.പി സലീം, സഹീദ് റൂമി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."