സരോവരം ബയോപാര്‍ക്ക് ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: സരോവരം ബയോപാര്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് സ്ഥലം എം.എല്‍.എയും ഡെസ്റ്റിനേഷന്‍ ചെയര്‍മാനുമായ എ. പ്രദീപ് കുമാറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു. സരോവരം പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
സന്ദര്‍ശകര്‍ക്കായൊരുക്കിയ ഇരിപ്പിടങ്ങളുടെ കല്ലുകള്‍ മിക്കവാറും മറിച്ചിട്ട നിലയിലാണ്. ടെന്റുകള്‍ പലതും നിലംപൊത്തിയിട്ടുണ്ട്.
ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ല. ഇവിടത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ തിയറ്റര്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സംഗീത-കലാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ സാബു അബ്രഹാമും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."