പ്രഥമ കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്
തിരുവനന്തപുരം: കെ.എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരത്തിന് അനു എബ്രഹാം (സബ് എഡിറ്റര്‍, മാതൃഭൂമി കൊച്ചി). അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച 'കടക്കെണിയില്‍ യുവ ഡോക്ടര്‍മാര്‍' എന്ന പരമ്പരയാണ് അനു എബ്രഹാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ജേക്കബ് ജോര്‍ജ്, ജി.ശേഖരന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ.എം ബഷീര്‍ അനുസ്മരണ യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സെക്രട്ടറി ബി.അഭിജിത് സ്വാഗതം പറഞ്ഞു.
2020 നവംബറില്‍ തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരദാനം നടത്തും. കോഴിക്കോട് തിരുവമ്പാടി തറപ്പില്‍ എബ്രഹാം മാനുവലിന്റെയും ആനിയമ്മയുടെയും മകനാണ്. ഭാര്യ: ഐഡ (അധ്യാപിക, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂടത്തായ്). മക്കള്‍: അമന്‍, ആര്യന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."