കോണ്‍. തെരഞ്ഞെടുപ്പ് : അംഗത്വ വിതരണത്തിന് നാളെ തുടക്കമാവും
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബൂത്ത്തല അംഗത്വ വിതരണത്തിന് നാളെ തുടക്കമാവും. 30 മുതല്‍ മെയ് 15 വരെയാണ് അംഗത്വ വിതരണ കാലാവധി. ബൂത്ത് തല അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നിര്‍വഹിക്കും. സ്വന്തം ബൂത്തായ ജഗതി വാര്‍ഡിലെ 92 ാം നമ്പര്‍ ബൂത്തിലാണ് എ.കെ ആന്റണി അംഗത്വ വിതരണത്തിന് തുടക്കം കുറിക്കുക. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനില്‍ നിന്ന് എ.കെ ആന്റണി അംഗത്വം സ്വീകരിക്കും. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സിസി പ്രസിഡന്റുമാര്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മുന്മന്ത്രിമാര്, മുന്‍ എം.പിമാര്‍, മുന്‍ എം.എല്‍.എമാര്‍ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അവരവരുടെ ബൂത്തുകളില്‍ അംഗത്വവിതരണത്തിന് നേതൃത്വം നല്‍കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."