വനിതാ ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്കി
കോഴിക്കോട്: കടുത്ത ഭീഷണി നേരിടുന്ന മതേതരത്വത്തെ ശക്തിപ്പെടുത്താനും ജനാധിപത്യ സംവിധാനം ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പ്രധാന പങ്കുവഹിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.
വനിതാ ലീഗ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും ഹജ്ജ് യാത്രയയപ്പും നല്കി. യോഗത്തില്‍ എ. ആമിന ടീച്ചര്‍ അധ്യക്ഷയായി.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പ്രഭാഷണം നടത്തി. വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ കെ. മെയ്തീന്കോയ, അഹമ്മദ് പുന്നക്കല്‍, വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ സുഹറ മമ്പാട്, അഡ്വ. പി. കുല്‍സു, ആയിഷ ത്വാഹിറ, പി. സഫിയ, ബ്രസീലിയ ശംസുദ്ദീന്‍, ജില്ലാ ഭാരവാഹികളായ ഖദീജ ടീച്ചര്‍, കെ. മറിയം ടീച്ചര്‍, എ.പി സഫിയ, കെ.ഐ ഫാത്തിമബി, എം.എം ജമീല, ഫാത്തിമ ജസീന, കെ.ടി സഫിയ, സൗദ ഹസന്, ബി.വി സറീന, എ. ഷാഹിദ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി.ടി.എം ഷറഫുന്നീസ ടീച്ചര്‍ സ്വാഗതവും ടി.കെ സീനത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."