ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള തിയതികളായി
അബൂദബി: യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മത്സരക്രമങ്ങള്‍ പുറത്തുവിട്ടു. സെപ്റ്റംബര്‍ 19ന് ലീഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ടൂര്‍ണമെന്റ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് ടൂര്‍ണമെന്റിന്റെ തിയ്യതികള്‍ തീരുമാനിച്ചത്. ഇതുപ്രകാരം സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 10ന് നടക്കും. 53 ദിവസം നീണ്ട@ു നില്‍ക്കുന്ന ടൂര്‍ണമെന്റാവും ഇത്തവണത്തേത്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേ@ണ്ട ടൂര്‍ണമെന്റാണ് നിലവില്‍ യു.എ.ഇയില്‍ വെച്ച് നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടിങ്ങളില്‍ വെച്ചാവും മത്സരങ്ങള്‍ നടക്കുക.
സാധാരണ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 7 .30 നാവും മത്സരം നടക്കുക. കൂടാതെ 10 ദിവസങ്ങളില്‍ രണ്ട@് മത്സരങ്ങള്‍ വീതം നടക്കുകയും ചെയ്യും. മത്സരത്തിന് മുന്നോടിയായി ഓഗസ്റ്റ് 26 മുതല്‍ ടീമുകള്‍ യു.എ.ഇയിലേക്ക് തിരിക്കും. ചാര്‍ട്ടേഡ് വിമാനം വഴിയായിരിക്കും താരങ്ങള്‍ യു.എ.ഇയിലെത്തുക. ഓഗസ്റ്റ് 20ന് മുന്നോടിയായി യു.എ.ഇയിലെത്താനാണ് ടീമുകള്‍ ഇപ്പോള്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതേ സമയം ഐ.പി.എല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരെ മാറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഐ.പി.എല്‍ സീസണിലും ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ തന്നെയാകും പ്രധാന സ്‌പോണ്‍സര്‍. വിവോക്ക് പുറമെ പെയ്ടിഎം, ഡ്രീം11 കമ്പനികളും ഐ.പി.എല്‍ 13ാം പതിപ്പിന് സ്‌പോണ്‍സര്‍മാരായുണ്ടാകും.
പഴയ സ്‌പോണ്‍സര്‍മാരെ നിലനിര്‍ത്താന്‍ ഞായറാഴ്ച്ച ചേര്‍ന്ന ഐ.പി.എല്‍ ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. നേരത്തെ, ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ഐ.പി.എല്ലില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."