14 മദ്റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 9912
കോഴിക്കോട്: പുതുതായി 14 മദ്റസകള്‍ക്ക് കൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം അംഗീകാരം നല്കി. ഇതോടെ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9912 ആയി.
ഹിദായത്തുല്‍ ഇസ്ലാം ഖാദിരിയ്യ മദ്റസ മേനാല, ഇ.എസ്.ആര് പ്രസിഡന്‍സി സ്കൂള്‍ മദ്റസ മറീല് (ദക്ഷിണ കന്നഡ), നൂറുല്‍ഹുദാ മദ്റസ തിരുവക്കോലി, നൂറുല്‍ ഹുദാ മദ്റസ പള്ളം, നൂറുല്‍ ഹുദാ മദ്റസ അരവത്ത്, നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം മദ്റസ കോട്ടിക്കുളം, അപ്സര പബ്ലിക് സ്കൂള്‍ മദ്റസ കോളിയടുക്ക (കാസര്‍കോട്), ഖിദ്മത്തുല്‍ ഇസ്ലാം മദ്റസ കക്കരക്കുന്ന്, ഖിദ്മത്തുല്‍ ഇസ്ലാം മദ്റസ കോട്ടൂര്‍വയല്‍, മിസ്ബാഹുല്‍ ഹുദാ മദ്റസ മേല്‍മുരിങ്ങോടി (കണ്ണൂര്‍), ശംസുല്‍ ഉലമാ സെക്കന്‍ഡറി മദ്റസ മരുതവേങ്ങാപാടം, ഇഹ്യാഉദ്ദീന്‍ മദ്റസ ഇപ്പൂട്ടുങ്ങല്‍ (മലപ്പുറം), എം.ഐ.സി ഇംഗ്ലീഷ് സ്കൂള്‍ മദ്റസ അകലാട് (തൃശൂര്‍), ജാമിഉല്‍ ഇസ്ലാം മദ്റസ ഞാങ്ങാട്ടിരി (പാലക്കാട്) എന്നിവക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപരിപഠന കോഴ്സിന്റെ സിലബസിനും പ്രോസ്പെക്ടസിനും യോഗം അന്തിമരൂപം നല്കി. ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ സ്ഥാപനങ്ങള്‍ അംഗീകരിക്കാനുള്ള അപേക്ഷ ക്ഷണിക്കാനും ജൂണ്‍ 10 മുതല്‍ ക്ലാസുകള്‍ തുടങ്ങാനും തീരുമാനിച്ചു.
മദ്റസകളില്‍ ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള 'തഹ്സീനുല്‍ ഖിറാഅ പദ്ധതി' അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. മുഅല്ലിംകള്‍ക്ക് പരിശീലനം നല്‍കുന്നതിന് 50 മുജവ്വിദുമാരെ നിയോഗിക്കും. മദ്റസകളില്‍ മാസത്തിലൊരിക്കല്‍ 'ഖുര്‍ആന്‍ ഡേ' ആയി ആചരിക്കാനും വിശുദ്ധ റമദാനില്‍ 15 ദിവസത്തെ ഹിസ്ബ് ക്ലാസ് നടത്താനും യോഗം തീരുമാനിച്ചു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യിദ്ദീന് മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞു ഹാജി, എം.സി മായിന്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."