HOME
DETAILS
MAL
അനന്ത്നാഗില്‍ ബാങ്കുകവര്‍ച്ചാ ശ്രമം; ഒരാള്‍ അറസ്റ്റില്‍
backup
April 28 2017 | 23:04 PM
ശ്രീനഗര്‍: അനന്ത്നാഗ് ജില്ലയില്‍ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ബാങ്കുകവര്‍ച്ചാ ശ്രമം സുരക്ഷാ സൈനികര്‍ പരാജയപ്പെടുത്തി. കവര്‍ച്ചക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനന്ത്നാഗിലെ മെഹന്ദി കടലിലെ ജമ്മു കശ്മിര് ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. ആയുധധാരികളായ രണ്ടുപേര്‍ ബാങ്കില്‍ പ്രവേശിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സൈനികര്‍ ബാങ്കിലെത്തി ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിന്റെ വെടിയേറ്റ് ഒരു സി.ആര്.പി.എഫ് ഹെഡ് കോണ്‍സ്റ്റബിളിന് പരുക്കേറ്റു. ഇതിനിടയില്‍ ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാളുടെ വിരലടയാളം തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."