കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി
മലപ്പുറം : കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ ജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍മാരുമായി നടത്തിയ ടെലി കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസമാവില്ല. മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രം പണം ചെലവഴിക്കാന്‍ ജാഗ്രതവേണം. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാകണം.വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകാനിടയുണ്ട്. ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍ കാലതാമസമില്ലാതെ ഇടപെടണമെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇതുവരെ എട്ടു പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലായി രണ്ടുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നാല് ദുരിതാശ്വാസ ക്യാംപുകളിലായി 198 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 138 വില്ലേജുകളില്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 618 പേര്‍ മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നുണ്ട്. 10 വീടുകള്‍ പൂര്‍ണമായും 220 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 715.35 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 113.9 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1086.81 മില്ലിമീറ്റര്‍ മഴയാണ് ഈ സീസണില്‍ ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 44 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."