ഐ.എസ്.ഐ ഏജന്റെന്ന് പരിചയപ്പെടുത്തി പാക്പൗരന്‍
ന്യൂഡല്‍ഹി: പാക്കിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഏജന്റാണെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആശങ്ക പരത്തി. പാകിസ്താന് പാസ്പോര്‍ട്ട് കൈവശമുള്ള മുഹമ്മദ് അഹമ്മദ് ശൈഖ് മുഹമ്മദ് റഫീഖ് എന്നു പേരുള്ളയാളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തിലെ ഹെല്പ് ഡെസ്കില്‍ എത്തിയ ഇയാള്‍ 'ഞാനൊരു ഐ.എസ്.ഐ ഏജന്റാണ്. എന്നാല്‍, ഇനി അത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം' എന്നു പറയുകയായിരുന്നുവത്രെ. ഉടന്‍തന്നെ ഇവിടെയുണ്ടായിരുന്നവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
38കാരനായ ഇയാള്‍ കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഐ.എസ്.ഐ ഏജന്റാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."