HOME
DETAILS
MAL
സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ്; പവന് 40,280 രൂപ
backup
August 05 2020 | 04:08 AM
കൊച്ചി: മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 40,280 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,035 രൂപയിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ മൂന്നുദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ജൂലൈ 31നാണ് സ്വര്‍ണവില പവന് നാല്പതിനായിരം രൂപയിലെത്തിയത്. തൊട്ടടുത്ത ദിവസം പവന് 160 രൂപ വര്‍ധിച്ച് വീണ്ടും റെക്കോര്‍ഡ് തിരുത്തിയെങ്കിലും ഇതേവില ഓഗസ്റ്റ് രണ്ടിനും മൂന്നിനും തുടര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,974 ഡോളറാണ് നിലവിലെ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."