ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം: രാഹുല്‍
പത്തനംതിട്ട: എല്ലാവരുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പത്തനംതിട്ടയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. ആരുടേയും വിശ്വാസത്തെയും ആചാരത്തേയും കൊണ്ഗ്രസ് വേദനിപ്പിക്കില്ലെന്നും ശബരിമല വിഷയത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്ക് ഒരു ചരിത്രം മതി. എന്നാല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നത് വൈവിധ്യമാര്‍ന്ന ചരിത്രത്തിലാണ്. ബി.ജെ.പി മുക്ത ഭാരതം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ ആചാരങ്ങളും സംരക്ഷിക്കണം. അനില്‍ അംബാനിയുടെ കമ്പനിയില്‍ ഇതുവരെ ഒരു എയര്‍ക്രാഫ്റ്റും നിര്‍മിച്ചിട്ടില്ല.
15 ലക്ഷം രൂപ കൊടുക്കുമെന്ന് പറഞ്ഞ മോദി ഒരു രൂപ പോലും നല്‍കിയില്ല. ഇടത്തരക്കാരാണ് രാജ്യത്തിന്റെ നട്ടെല്ല്.വരുമാന നികുതി കോണ്‍ഗ്രസ് ഉയര്‍ത്തില്ല.നോട്ടു നിരോധനത്തിലൂടെ മോദി സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി .മൂന്നര ലക്ഷം കോടി രൂപ കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് നല്‍കും. രാജ്യത്തിന്റെ തകര്‍ന്ന സാമ്പത്തികസ്ഥിതിയെ കോണ്‍ഗ്രസ് പുനര്‍നിര്‍മിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."