വൈദ്യുത ലൈനുകള്‍ മുറിഞ്ഞു വീഴുന്നു; നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാര്‍
തൃക്കരിപ്പൂര്‍: ശക്തമായ കാറ്റില്‍ വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടി വിഴുന്നത് വൈദ്യുതി ജീവനക്കാര്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കേണ്ട അവസ്ഥയിലെത്തുന്നു. കഴിഞ്ഞ ദിവസം ഇടയിലെക്കാട് എച്ച്.ടി ലൈന്‍ കടന്നുപോകുന്ന തൂണ് തകര്‍ന്നത് പുനസ്ഥാപിക്കാന്‍ മഴയെ പോലും അവഗണിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിച്ചത്.
പല സ്ഥലങ്ങളിലും തെങ്ങോലയും മര ചില്ലകളും വീണ് വൈദ്യുതി കമ്പികള്‍ തകര്‍ന്നു വീഴുന്ന സംഭവങ്ങളും സ്ഥിരമായി നടക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന കമ്പികളാണ് ഇത്തരത്തില്‍ പൊട്ടി വീഴുന്നത്. മാത്രമല്ല കോണ്‍ക്രീറ്റ് തൂണുകള്‍ ചെറിയ കാറ്റില്‍ പോലും നെടുകെ മുറിഞ്ഞു വിഴുന്ന സംഭവങ്ങളാണ് കാണുന്നത്. നിലവാരമില്ലാത്ത തൂണുകളാണ് ഇത്തരത്തില്‍ മുറിഞ്ഞുവീഴുന്നത്. രാപ്പകലില്ലാതെ ജോലിയെടുത്ത് പല ഭാഗങ്ങളിലും വൈദ്യുതി എത്തിക്കുന്നതില്‍ ജീവനക്കാരുടെ ശ്രമം പ്രശംസനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."