ഹരികിരണം മെഡിക്കല്‍ ക്യാംപ് നടത്തി
കല്‍പ്പറ്റ: ദേശീയ ആയുഷ്മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി കോളനി നിവാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് പടിഞ്ഞാറത്തറ പാറനിരപ്പുകുന്ന് കോളനിയില്‍ ഹരികിരണം മെഡിക്കല്‍ ക്യാംപ് നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അദ്ധ്യക്ഷത വഹിച്ചു. ക്യാംപില്‍ 510 പേര്‍ പങ്കെടുത്തു. ആയുര്‍വേദ ഹോമിയോ വിഭാഗങ്ങളിലായി വിളര്‍ച്ച രോഗം, വന്ധ്യത, ലഹരിവിമുക്ത ചികിത്സ, വാര്‍ധക്യരോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സ്‌പെഷ്യലിറ്റി ഒ.പി. ലഭ്യമാക്കി. നൂറോളം കുട്ടികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി.
യോഗാപരിശീലനം, ഔഷധസസ്യ പ്രദര്‍ശനവും വിതരണവും, സൗജന്യ ലാബ് പരിശോധന, രക്തഗ്രൂപ്പ് നിര്‍ണയം, മരുന്ന് വിതരണം, ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സ്, ആരോഗ്യവിദ്യാഭ്യാസ പ്രദര്‍ശനവും സൗജന്യ ഭക്ഷണവിതരവും നടന്നു. വിവിധ വിഷയങ്ങളില്‍ ഡോ.സതീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, അയൂബ് തോട്ടോളി, ഡോ.പത്മനാഭന്‍, അഡ്വ.വേണുഗോപാല്‍ ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."