HOME
DETAILS
MAL
സ്വര്‍ണം പവന് 41,200 രൂപ
backup
August 06 2020 | 03:08 AM
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ടുതവണയായി വില കൂടി പവന് 41,200 രൂപയിലെത്തി. രാവിലെ പവന് 520 രൂപയും ഉച്ചയ്ക്കുശേഷം 400 രൂപയുമാണ് വര്‍ധിച്ചത്.
ഒറ്റദിവസം കൊണ്ട് 920 രൂപയാണ് പവന് കൂടിയത്. ഒറ്റദിവസം കൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. ഗ്രാമിന് 5,150 രൂപയാണ് വില. രാജ്യാന്തരവിപണിയിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,047 ഡോളറായിരുന്നു നിരക്ക്. കൊവിഡ് പ്രതിസന്ധിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആഗോളതലത്തില്‍ സ്വര്‍ണത്തിന് പ്രിയം കൂടിയതാണ് വില കുത്തനെ ഉയരാന്‍ കാരണം. ജൂലൈ 31ന് സ്വര്‍ണവില പവന് നാല്പതിനായിരം രൂപയിലെത്തിയിരുന്നു.
തുടര്‍ന്ന് അഞ്ച് ദിവസംകൊണ്ട് പവന് 1,200 രൂപ വര്‍ധിക്കുകയായിരുന്നു. കൊവിഡ് മൂലം തകര്‍ന്ന വിപണിക്ക് കരുത്തേകാന്‍ വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ ഉത്തേജനപാക്കേജുകള് പ്രഖ്യാപിക്കുമെന്ന വിലയിരുത്തലും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."