വാര്‍ഡിലെ എല്ലാ വീടുകളിലും തുണിസഞ്ചി വിതരണവുമായി പഞ്ചായത്തംഗം
എടപ്പാള്‍: സ്വന്തം വാര്‍ഡിനെ മാലിന്യ വിമുക്തമാക്കാനുള്ള പഞ്ചായത്തംഗത്തിന്റെ പദ്ധതിയുടെ രണ്ടണ്ടാംഘട്ടമായി വാര്‍ഡിലെ എല്ലാ വീടുകളിലും തുണിസഞ്ചി വിതരണത്തിന് പദ്ധതി.
എടപ്പാള്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് അംഗമായ വി.കെ.എ. മജീദാണ് സ്വന്തം വാര്‍ഡിനെ മാലിന്യ-തെരുവുനായ വിമുക്തമാക്കാനുള്ള പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനമായി തുണിസഞ്ചി വിതരണം നടത്തുന്നത്.
എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കുകയാണ് പദ്ധതി പ്രകാരം ആദ്യം ചെയ്യുന്നത്. ഇതുപയോഗിക്കാന്‍ വീട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച മൂന്നിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന നിര്‍വഹിക്കും.
നേരത്തേ വാര്‍ഡിലെ എല്ലാ വീടുകളിലും പച്ചക്കറിക്കൃഷി തുടങ്ങാനാവശ്യമായ പദ്ധതി തയ്യാറാക്കുകയും നന്നായി കൃഷിചെയ്ത വീട്ടമ്മമാര്‍ക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സമ്മാനം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."